Pathanamthitta local

അറ്റക്കുറ്റപ്പണികള്‍ക്കായി ജനറല്‍  ആശുപത്രിയില്‍ തിയേറ്ററുകള്‍ അടച്ചു; ശസ്ത്രക്രിയകള്‍ മുടങ്ങി

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ജനറല്‍ വിഭാഗത്തിലെ രണ്ട് ശസ്ത്രക്രിയാമുറികളും അടച്ചു. ഇതോടെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു. അടിയന്തര പ്രധാന്യം ഉള്ളവ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് വിട്ടു.
ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയാമുറി ഒരു മാസം മുമ്പ് അടിച്ചിരുന്നു. പണികള്‍ക്ക് വേണ്ടിയാണിത്. ഇതോടെ ശസ്ത്രക്രിയകള്‍ക്ക് താഴെയുള്ള ചെറിയ തിയേറ്റര്‍ ഉപയോഗിച്ച് തുടങ്ങി. ഇതിലെ ശീതികരണി തകരാറില്‍ ആയതോടെയാണ് ശസ്ത്രക്രിയകള്‍ മാറ്റിവച്ചത്. ലാമിനാ ര്‍ എയര്‍ഫ്‌ലോ എന്ന ശീതികരണ സംവിധാനമാണിതിലുള്ളത്.
ഒരേ ദിശയിലേക്ക് ശീതികരിച്ച വായു പോകുന്ന സമ്പ്രദായമാണിത്. ട്രോമാ കേന്ദ്രത്തിന് വേണ്ടി തയ്യറാക്കി ശസ്ത്രിക്രിയാമുറിയാണിത്. അസ്ഥിരോഗ വിഭാഗം, ഇഎന്‍ടി വിഭാഗങ്ങളുടെ കേസുകളാണ് മാറ്റിയതില്‍ കൂടുതലും. കഴിഞ്ഞ ദിവസം തന്നെ അടിയന്തര സ്വഭാവമുള്ള ചില ശസ്ത്രക്രിയകള്‍ ഇവിടെ ചെയ്തത് വാതില്‍ തുറന്നിട്ടാണ്.
അണുബാധ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും രോഗികള്‍ നിര്‍ബന്ധിച്ചാണ് ഇത് നടത്തിയത്. പക്ഷേ ആ അപകട സ്ഥിതിയില്‍ ജോലി തുടരാന്‍ കഴിയില്ലന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയാമുറി ഏഴ് വര്‍ഷത്തിന് ശേഷമാണ് പണികള്‍ക്കായി അടച്ചത്. ഇതിലും ശീതികരിണി തകരാറില്‍ ആയിരുന്നു. ചികില്‍സക്കിടെ ഇതിന്റെ മേല്‍ഭാഗം അടന്ന് വീണ സാഹചര്യവും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it