അറബിക് സര്‍വകലാശാല: മുഖ്യമന്ത്രിയുമായി ജമാഅത്ത് ഫെഡറേഷന്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ഥിച്ച് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാലോളി കമ്മിറ്റി നിര്‍ദേശിച്ച അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതിനാല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനം ആവശ്യപ്പെടുന്നു. അനുഭാവപൂര്‍വമായ പരിഗണന ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സമദ്, സംസ്ഥാന സെക്രട്ടറി കരമന മാഹീന്‍ തുടങ്ങിയവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it