malappuram local

അരുതേ... കനാല്‍ മലിനമാക്കരുതേ...

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍
കനോലി കനാല്‍ ഇന്ന് മാലിന്യക്കനാലാണ്. ജീവന് തന്നെ ഭീഷണിയുണ്ടാക്കാന്‍ കഴിവുള്ള കനാല്‍. ജൈവ വൈവിധ്യത്തെ തകര്‍ത്തൊഴുകുന്ന മാലിന്യക്കനാല്‍. ഉയര്‍ന്ന ടിഎസ്എസിന്റെ അളവ് ജലത്തിന്റെ അടിത്തട്ടില്‍ വളരുന്ന ചെടികളിലേക്ക് പ്രകാശം എത്തുന്നത് തടയുകയും പ്രകാശ സംശ്ലേഷണത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് കനാലിന്റെ വെള്ളത്തെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ പറയുന്നത്. ചില ഭാഗങ്ങളില്‍ ജലത്തിലെ പ്രധാന ജൈവ മലിനീകരണകാരികളുടെ അളവിന്റെ ഒരു സൂചകമായ ബയോളൊജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റിന്റെ (ബിഒഡി)യുടെ അളവ് ‘12 0 130ാഴ/ഘ വരെയുള്ള ഉയര്‍ന്ന തോത് രേഖപ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന ബിഒഡി മലിന ജലത്തിന്റെ അളവിനെയാണു സൂചിപ്പിക്കുന്നത്. അമിത രാസവള പ്രയോഗവും, ഗാര്‍ഹിക അവശിഷ്ടങ്ങള്‍ കാലിക്ക് ഒഴുക്കുന്നതുമാണ് ഇതിന്റെ കാരണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. കനാല്‍കൊണ്ടുള്ള ആകെയൊരു ഉപകാരം സെപ്റ്റിക് ടാങ്ക് തുറന്നുവിടാമെന്നാണ് ഇരു കരകളിലെയും താമസക്കാരുടെയും വിശ്വാസം.
ജലത്തിന്റെ ഗുണം നിര്‍ണയിക്കുന്നതിനുള്ള പ്രധാന അളവുകോലായ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റിന്റെ അളവ് ഇവിടെ  260 ാഴ/ക മുതല്‍ 300 ാഴ/ക ആണ്. ഇത് അനുവദനീയമായ അളവിലും കൂടുതലാണ്. അത് ജലജീവികള്‍ക്ക് വിനാശകാരിയാവുകയും ചെയ്യുന്നു. കൂടുതലുള്ള സിഒഡി യുടെ അളവ് ജല ജൈവവൈവിധ്യത്തിനു തന്നെ അപകടരമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ചുരുക്കത്തില്‍ കനോലി കനാല്‍ ഇന്ന് അതിലെ മീനുകള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്കും മറ്റെല്ലാത്തിനും ഭീഷണിയാണ്.പ്രദേശത്തെ ജലത്തില്‍ രണ്ട് മൈക്രോണില്‍ കുറവുള്ള പദാര്‍ത്ഥങ്ങളാണു ജലത്തില്‍ ലയിച്ച് ചേര്‍ന്ന് കാണപ്പെടുന്നത്. ഉയര്‍ന്ന ടിഎസ്എസിന്റെ അളവ് ജലത്തിന്റെ അടിത്തട്ടില്‍ വളരുന്ന ചെടികളിലേക്ക് പ്രകാശം എത്തുന്നത് തടയുകയും പ്രകാശ സംശ്ലേഷണത്തിന്റെ തോത് കുറക്കുകയും ചെയ്യുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജലത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതിന് കാരണമാവുന്ന ടര്‍ബിഡിറ്റിയുടെ അളവ് അനുവദനീയമായതിനേക്കാള്‍ കൂടുതലാണ്. ജലത്തിലെ ഖരമാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും വ്യാവസായിക മാലിന്യക്കളുമാണ് ഇതിന് പ്രധാന കാരണം. ടര്‍ബിഡിറ്റി മല്‍സ്യങ്ങള്‍ക്കും ലാര്‍വകള്‍ക്കും അടിത്തട്ടിലെ സസ്യങ്ങള്‍ക്കും ഹാനികരമാണ്.
വീടുകളില്‍നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം മഴക്കാലത്ത് അഴുക്കുചാലുകള്‍ വഴി കനാലിലേക്ക് എത്തുന്നതാണ് ടര്‍ബിഡിറ്റിക്ക് പ്രധാന കാരണം. കനാലില്‍ അര മീറ്ററോളം ആഴത്തില്‍ മണ്ണും മാലിന്യവും അടിഞ്ഞ് കിടക്കുകയാണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യം, വീടുകളില്‍ നിന്നുള്ള മാലിന്യം, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവിശിഷ്ടങ്ങള്‍ മറ്റു ഖരമാലിന്യം തുടങ്ങിയവയെല്ലാം ജലത്തോടൊപ്പം ഒഴുകി കനാലുകളില്‍ പതിക്കുന്നത് വഴി ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശൃഷ്ടിക്കുന്നു. സില്‍റ്റ് പോലുള്ള വസ്തുക്കള്‍ മറ്റും കനാലില്‍ അടിഞ്ഞു കൂടുന്നത് വഴി കനാലിന്റെ ആഴം കുറയുകയും അത് വെള്ളപ്പൊക്കത്തത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ജീവ ജാലങ്ങളുടെ അവശിഷ്ടങ്ങള്‍ അഴുകുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന ദുര്‍ഗന്ധവും മറ്റും കനാലിന്റെ ജൈവ വൈവിധ്യത്തെ തന്നെ തകര്‍ക്കുന്നെന്ന് പഠന റിപോര്‍ട്ടില്‍ പറയുന്നു.ഇത്രയും മലിനമായ കനാലില്‍നിന്ന് മല്‍സ്യബന്ധനം പോലും സുരക്ഷിതമല്ലന്നാണ് യാഥാര്‍ഥ്യം. കനാലിന്റെ നവീകരണത്തോടൊപ്പം കനാല്‍ നശിപ്പിക്കാതിരിക്കാന്‍ കനാല്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെ തദ്ധേശഭരണസ്ഥാപനങ്ങളാണ് ഏറ്റവും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്.
(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it