malappuram local

അരിയും ഗോതമ്പും തിരിമറി നടത്തിയ സംഭവം : അണ്ടത്തോട് ബാങ്കിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്



പെരുമ്പടപ്പ്: സഹകരണ ബാങ്ക് ഗോഡൗണില്‍ ലോഡ് കണക്കിന് അരിയും ഗോതമ്പും തിരിമറി നടത്തിയെന്നാരോപിച്ച് അണ്ടത്തോട് സഹകരണ ബാങ്കിലേക്ക് ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. റേഷന്‍ കടകള്‍ വഴി പാവങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ തിരിമറി നടത്തിയ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിടുകയും ഇതിന് കൂട്ടുനിന്ന പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസ് ഉപരോധിച്ചിരുന്നു. ചൊവ്വാഴ്ച കാലത്ത് ഡിവൈഎഫ്‌ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ബാങ്കിന് മുന്നില്‍ പെരുമ്പടപ്പ് പോലിസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.  സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളിടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മാര്‍ച്ച് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സത്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി പി പ്രബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഡി ദീപേഷ് ബാബു, സിപിഎം പൊന്നാനി ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ ജി നരേന്ദ്രന്‍, എം സുനില്‍, വെളിയങ്കോട് ലോക്കല്‍ സെക്രട്ടറി സുനില്‍ കാരാട്ടേല്‍, കെ പി സുകേഷ്‌രാജ്, നവാസ് നാക്കോല, ബിജു എരമംഗലം സംസാരിച്ചു.  വൈകുന്നേരം എഐവൈഎഫ് എരമംഗലം മേഖലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഫസലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ്, പി അജയന്‍, സി പി അഭിലാഷ്, സെയ്ത് പുഴക്കര, ജിഷ്ണു, ബഷീര്‍, കെ ഇ അലിമോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it