Flash News

അരിപ്പ ഭൂസമരം : അനിശ്ചിതകാല സമരം ആരംഭിക്കും- സമരസമിതി



തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അരിപ്പയി ല്‍ ആദിവാസികളും ദലിതരും ഭൂരഹിതരും നടത്തിവരുന്ന അരിപ്പ ഭൂസമരം ജാതിതിരിവുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കും. ഭൂസമരം അഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്ന ഡിസംബര്‍ അവസാനവാരം തിരുവനന്തപുരത്ത് സമരപ്പന്തല്‍ കെട്ടി അനിശ്ചിതകാല സമരം ആരംഭിക്കും. അരിപ്പ ഭൂസമരത്തെ വംശീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന മന്ത്രി കെ രാജുവിന്റെ വസതിയിലേക്ക് സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ശ്രീരാമന്‍ കൊയ്യോന്‍, സി കെ തങ്കപ്പന്‍, ഡി സുനി, ഷീജ വിതുര, വരദരാജന്‍ ബി, എസ് സുധാകരന്‍, കുട്ടപ്പന്‍ കറുകച്ചാല്‍, വി രമേശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it