Flash News

അയ്യര്‍ ദി ഗ്രേറ്റ് : ഡല്‍ഹി ജയം രണ്ട് വിക്കറ്റിന്, ശ്രേയസ് അയ്യര്‍(96) കളിയിലെ താരം



കാണ്‍പൂര്‍: ആവേശം അവസാന ഓവറിലേക്കെത്തിയ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. രണ്ട് വിക്കറ്റിനാണ് ഡല്‍ഹി സിംഹപ്പടയെ മുട്ടുകുത്തിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശ്രേയസ് അയ്യരാണ്(96) ഡല്‍ഹിക്ക് നിര്‍ണായക ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ എട്ട് വിക്കറ്റിന് 197 റണ്‍സ് നേടി ഡല്‍ഹി വിജയം കൈപ്പിടിയിലൊതുക്കി.നേരത്തെ ആരോണ്‍ ഫിഞ്ചും(69) ദിനേഷ് കാര്‍ത്തികും(40) ഇഷാന്‍ കിഷനും(34) നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ ് ഗുജറാത്തിന് 195 എന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിന്റെ വെടിക്കെട്ട് ഓപണര്‍ ഡ്വെയ്ന്‍ സ്മിത്ത്(8) തുടക്കത്തിലേ തന്നെ മടങ്ങിയെങ്കിലും മറുവശത്ത് ഇഷാന്‍ കിഷന്‍(34) ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്തു.  28 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 40 റണ്‍സുമായി കാര്‍ത്തിക് മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ബോര്‍ഡ് നാല് വിക്കറ്റിന് 148 എന്ന മികച്ച നിലയിലായിരുന്നു.  ആരോണ്‍ ഫിഞ്ച് 39 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതമാണ് 69 റണ്‍സ് പടുത്തുയര്‍ത്തിയത്.57 പന്തില്‍ 15 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ശ്രേയസ് 96 റണ്‍സെടുത്തത്. കരുണ്‍ നായരും(30) ഡല്‍ഹിക്ക് വേണ്ടി നിര്‍ണായ പ്രകടനം പുറത്തെടുത്തു.
Next Story

RELATED STORIES

Share it