World

അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാവും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നതിനെ അനുകൂലിച്ച് ഹിതപരിശോധനാ ഫലം. 38നെതിരേ 68 ശതമാനം വോട്ടര്‍മാര്‍ ഗര്‍ഭചിദ്രത്തിന് അനുമതി നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 32 ലക്ഷത്തോളം പേരാണു ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തിയത്.
1983ലെ എട്ടാമതു ഭരണഘടനാ ഭേദഗതി പ്രകാരമാണ് അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രത്തിനു നിരോധനമേര്‍പ്പെടുത്തിയത്. മാതാവിന്റെ ജീവനു ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദിക്കുന്ന തരത്തില്‍ 2013ല്‍ നിയമം ഭാഗികമായി ഇളവുചെയ്തിരുന്നു. 1983ലെ ഭരണഘടനാ ഭേദഗതി തുടരണോ, എടുത്തുമാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനാണ് ഹിതപരിശോധന സംഘടിപ്പിച്ചത്്. ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാ ഭേദഗതി ഐറിഷ് സര്‍ക്കാര്‍ എടുത്തുമാറ്റും.
ഗര്‍ഭചിദ്രത്തിന് അനുമതി നല്‍കുന്നതിനുള്ള നിയമനിര്‍മാണം സംബന്ധിച്ച്് ചൊവ്വാഴ്ചയോടെ മന്ത്രിസഭ ചര്‍ച്ച ആരംഭിക്കുമെന്ന് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. രാജ്യം ചരിത്രം കുറിക്കാനൊരുങ്ങുകയാണെന്ന് ഹിതപരിശോധനാ ഫലത്തെക്കുറിച്ച് ഐറിഷ് പ്രധാനമന്ത്രി ലീയോ വരാദ്കാര്‍ പ്രതികരിച്ചു. നിശബ്ദ വിപ്ലവമാണ് ഹിതപരിശോധനയിലൂടെ രാജ്യത്ത് നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരിത്രപരമായ വോട്ടെടുപ്പിന് ഐറിഷ് ജനതയ്ക്ക് നന്ദി പറയുന്നതായി 2012ല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കാത്തതിനാല്‍ ആരോഗ്യ നില വഷളായി മരിച്ച ഡോ. സവിത ഹാലപ്പനോവറുടെ പിതാവ് ആനന്ദപ്പ യലോഗി പ്രതികരിച്ചു.
Next Story

RELATED STORIES

Share it