ernakulam local

അമ്മക്കിളിക്കൂട് 12 ാമത് ഭവനത്തിന്റെ താക്കോല്‍ദാനം

കാലടി: സ്വന്തമായി ഭൂമിയുണ്ടായിട്ടും അടച്ചുറപ്പിലാത്ത കൂരകളിലും വാടകവീടുകളിലും കഴിയേണ്ടിവരുന്ന വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മക്കിളിക്കൂടിന് തുടക്കം കുറിച്ചത്.
അന്‍വര്‍ സാദത്ത് എംഎല്‍എ സുമനസ്സുകളായ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് എന്ന കാരുണ്യഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
പദ്ധതിയിലെ പണിപൂര്‍ത്തിയായ 12 ാ മത് ഭവനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഡൈനാമിക്ക് ടെക്‌നോ മെഡിക്കല്‍സ് എംഡി  വാസുദേവന്‍ ആണ്. ഈ ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം ഇന്നലെ രാവിലെ 9.30 ന് ശ്രീമൂലനഗരം 7 ാം വാര്‍ഡില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു.
മുഖ്യാതിഥിയായി ഡൈനാമിക്ക് ടെക്‌നോ മെഡിക്കല്‍സ് പ്രതിനിധി ജാദവ്‌മേനോന്‍ പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ പി അനൂപ്, ജില്ലാ പഞ്ചായത്ത് മെംബര്‍ സരള മോഹന്‍,  സ്റ്റാന്‍ഡിങ് ്കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ സി ഉഷാകുമാരി, മഞ്ജു നവാസ,് മെംബര്‍മാരായ കെ സി മാര്‍ട്ടിന്‍, വി വി സെബാസ്റ്റ്യന്‍, സുലൈമാന്‍ പുതുവാന്‍കുന്ന്, ബിജു കൈതോട്ടുങ്ങള്‍, ഷീജാ റെജി, അഞ്ജു ഷൈന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ഉണ്ണികൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ എം ജെ ജോമി, പി എ താഹിര്‍,  പി മനോഹരന്‍, ഡൈനാമിക്ക്‌സ് ടെക്‌നോ മെഡിക്കല്‍സിന്റെ പ്രതിനിധി വേണുഗോപാല്‍ സംസാരിച്ചു.
മറ്റു സാമൂഹിക നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 510 ചതുരശ്ര അടിയിലാണ് ഈ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നത്.
പൂര്‍ത്തിയായ 11 ഭവനങ്ങള്‍ കൈമാറുകയും മറ്റു 16 ഭവനങ്ങളുടെ നിര്‍മ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it