Alappuzha local

അമ്പലപ്പുഴ ക്ഷേത്രത്തിലെ മോഷണം ; പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന



അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം സംബന്ധിച്ച കേസില്‍ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന.ഉടന്‍ അറസ്റ്റുണ്ടാകാന്‍ സാധ്യത. പതക്കം ലഭിച്ചതിനു ശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ക്ഷേത്രം ജീവനക്കാരെ ഉള്‍പ്പെടെനിരവധി പേരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് അന്വേഷണം 5 പേരിലേക്ക് നീങ്ങിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.ഇവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് കരുതുന്നു.സംശയമുള്ള ചിലര്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചുവെന്നും കന്വേഷണ സംഘം വ്യക്തമാക്കി.പതക്കം ലഭിച്ചതി നുശേഷം നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെങ്കിലും ഇവ പുറത്തു വിടാന്‍ തയാറായിട്ടില്ല. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരു ജീവനക്കാരനെ കൂടി ചോദ്യം ചെയ്യണമെന്ന്അന്വേഷണ സംഘം വ്യക്തമാക്കി.അതിനിടെ പതക്കം നഷ്ടപെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെയും ഇവര്‍ക്ക് സഹായികളായി നിന്നവരേയും സംരക്ഷിക്കാന്‍ ചില ഉന്നത ഇടപെടല്‍ നടന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി ഏറെ അടുപ്പവും ക്ഷേത്രവുമായി ബന്ധപെട്ട് നില്‍ക്കുന്നതുമായ ചില വ്യക്തികളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ഏതാനും വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ ഒരു മേല്‍ശാന്തിയെ ചില കാരണങ്ങളാല്‍ മാറ്റി നിര്‍ത്തിയപ്പോഴും ഇതേ വ്യക്തികള്‍ ഈ മേല്‍ശാന്തിയെ സംരക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയിരുന്നു. ഉപദേശക സമിതിയിലെ ചിലരും മറ്റു ചിലരുമാണ് ഇപ്പോര്‍പതക്കവുമായി ബന്ധപെട്ട കേസിലും ഇടപെട്ടിരിക്കുന്നത്. ഇതാണ് പ്രതിയെ പിടികൂടാന്‍ വൈകുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it