അമിത് ഷായ്ക്ക് കരിങ്കൊടിപെണ്കുട്ടികള്ക്ക് പോലിസ് മര്‍ദനം
BY kasim kzm30 July 2018 4:39 AM GMT
kasim kzm30 July 2018 4:39 AM GMT
അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികള്‍ക്കു പോലിസിന്റെ ക്രൂരമര്‍ദനം. അലഹബാദിലാണു സംഭവം. അമിത് ഷായുടെ വാഹനവ്യൂഹം കടന്നുവരവെ റോഡിലേക്ക് ഇറങ്ങിയാണു രണ്ടു വിദ്യാര്‍ഥിനികളും ഒരാണ്‍കുട്ടിയും കരിങ്കൊടി വീശിയത്.
ഇവരെ വലിച്ചിഴച്ചു നീക്കിയ പോലിസ് ലാത്തി കൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ നേഹാ യാദവ്, രമാ യാദവ്, കിഷന് മൗര്യ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അലഹബാദ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളായ ഇവര്‍ സമാജ്വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്വാദി ഛത്ര സഭയിലെ അംഗങ്ങളാണ്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് പറഞ്ഞു. റോഡിന്റെ നടുവിലേക്ക് ഇറങ്ങി നിന്ന് സമാധാനപരമായാണു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി കാട്ടിയത്. ഏതാനും സെക്കന്‍ഡുകളോളം ഇത് തുടര്‍ന്നു. ഇവര്‍ക്കൊപ്പം ഒരാണ്‍കുട്ടിയും പ്രതിഷേധത്തില്‍ ചേര്‍ന്നു. പെട്ടെന്ന് പോലിസ് സംഘം എത്തി ഇവരെ വലിച്ചിഴച്ചു മാറ്റി.
ഇതില്‍ നേഹ യാദവ് എന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോവുന്നതിനിടെ വലിയ വടി കൊണ്ട് കാലില്‍ ശക്തമായി അടിക്കുന്നുണ്ട്. തുടര്‍ന്ന് മുടിക്ക് കുത്തിപ്പിടിച്ചാണ് പോലിസ് വാഹനത്തില്‍ കയറ്റുന്നത്.
ഉത്തര്‍പ്രദേശിലെ റാലികളില്‍ കരിങ്കൊടിയും കറുത്ത തൂവാലയും വസ്ത്രങ്ങളും പോലിസ് നിരോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കരിങ്കൊടി പ്രയോഗം നിത്യസംഭവമായതോടെയായിരുന്നു പോലിസിന്റെ നടപടി.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT