അഭിഭാഷകര്‍ പണിമുടക്കരുത്: സുപ്രിംകോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ പണിമുടക്കരുതെന്നും കോടതി ബഹിഷ്‌കരിക്കരുതെന്നും സുപ്രിംകോടതി. പ്രശ്‌നപരിഹാരത്തിന് യോഗം വിളിച്ചുകൂട്ടാന്‍ അഭിഭാഷകസംഘടനകള്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അഭിഭാഷകരുടെ സമരം ബ്രഹ്മാസ്ത്രത്തിനു തുല്യമാണെന്നും അതു ക്ലേശകരമായ സാഹചര്യത്തില്‍ ഉപയോഗിക്കേണ്ടതാണെന്നും ജഡ്ജിമാരായ കുര്യന്‍ ജോസഫ്, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍, സമരം ഇപ്പോള്‍ അടിക്കടി ഉണ്ടാവുന്നുവെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിലും ജില്ലാ കോടതികളിലും അഭിഭാഷകര്‍ ഈയിടെ നടത്തിയ സമരത്തിനെതിരേ കോമണ്‍കോസ് എന്ന സര്‍ക്കാരിതരസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേള്‍ക്കവെയാണ് സുപ്രിംകോടതി നിരീക്ഷണം നടത്തിയത്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് അഭിഭാഷകരുടെ സമരം നേരത്തേ നിരോധിച്ചതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it