അഭയ കേസ്: പ്രതികള്‍ക്ക് അന്ത്യശാസനം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വാദം പറയാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന ആവശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്. 26 വര്‍ഷം പിന്നിട്ട കേസ് ഇനിയും വൈകിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു  സിബിഐ കോടതി ജഡ്ജി നാസര്‍ പറഞ്ഞത്. പ്രതികള്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിട്ട് ഏഴുവര്‍ഷം പിന്നിട്ടു. മൂന്നുദിവസത്തെ സമയം കോടതി അനുവദിക്കും. ഇതിനുള്ളില്‍ വാദം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഹരജിയില്‍ കോടതി വിധിപറയുമെന്നും ജസ്റ്റിസ് നാസര്‍  മുന്നറിയിപ്പ് നല്‍കി. വിടുതല്‍ ഹരജിയില്‍ വാദം ഇന്നു തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പരിഗണിക്കും. ഇന്നലെ കേസില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ച നാലാംപ്രതി കെ ടി മൈക്കിള്‍ കോടതിയില്‍ നേരിട്ട് ഹാജരായില്ല. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി, കെ ടി മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Next Story

RELATED STORIES

Share it