Flash News

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയവര്‍ക്കെതിരേ മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയവര്‍ക്കെതിരേ മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
X
major-ravi.

കൊച്ചി: ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയവര്‍ക്കെതിരേയും അതിന്റെ പേരില്‍ ജെഎന്‍യുവില്‍ ഇപ്പോള്‍ സമരം നടത്തുന്നവര്‍ക്കെതിരേയും സംവിധായകനും നടനുമായ മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കസേരയ്ക്കു വേണ്ടിയാണ് ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നതെന്നും ദേശസ്‌നേഹം സൈനികര്‍ക്കു വേണ്ടി മാത്രമല്ല ഭാരതത്തിലെ ഓരോ പൗരനും ഉണ്ടാകണമെന്നും പോസ്റ്റില്‍ പറയുന്നു. ഇതിനു മുമ്പും ബിജെപി അനുകൂല പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് മേജര്‍ രവി. കഴിഞ്ഞ ദിവസം മോഹന്‍ലാലും തന്റെ ബ്ലോഗില്‍ ജെഎന്‍യു സമരത്തിനെതിരേ രംഗത്ത് വന്നിരുന്നു.

മേജര്‍ രവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിവാഹത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേശീയപതാകയില്‍ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു;തന്റെ ആദ്യ കണ്‍മണിയേ കാണാണ്‍ സാധിക്കാതെ പോയ മലയാളിയായ സൈനികന്‍;ആറു ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ടു കടന്ന ഹനുമന്തപ്പ;ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും, അഫ്‌സല്‍ ഗുരുവിനു വേണ്ടി വാദിക്കുന്നവര്‍ എന്തു കൊണ്ടു കാണുന്നില്ല;ദേശസ്‌നേഹം സൈനികര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല;ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണീ.

കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാത്ത അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വര്‍ഷം നടത്തിയതിനു പിന്നില്‍ പ്രത്യോക അജണ്ടയുണ്ട്,ഭാരതത്തില്‍ ദേശസ്‌നേഹമല്ല പ്രശ്‌നം,കസേരയാണ് പ്രശ്‌നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവര്‍ തയ്യാറാണ്.ദേശത്തിനു വേണ്ടി കാവല്‍ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോഴാണ്;ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്.

കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം; എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ദേശ രക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലെ.

Stay United! We all are Indians!
Jai Hind! Vande Mataram!

RAVI
Next Story

RELATED STORIES

Share it