അഫ്ഗാന്‍ സമ്മേളനം: സുഷമാ സ്വരാജിനു പാക് ക്ഷണം

ന്യൂഡല്‍ഹി: അഫ്ഗാനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്യുന്ന സുപ്രധാന മേഖലാ സമ്മേളനത്തിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു പാകിസ്താന്റെ ക്ഷണം. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ഡിസംബര്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിന് ഏഷ്യയുടെ ഹൃദയം എന്നാണ് പേരിട്ടിരിക്കുന്നത്. അസര്‍ബൈജാന്‍, ചൈന, ഇറാന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ, സൗദി, താജിക്കിസ്താന്‍, തുര്‍ക്കി, തുര്‍ക്ക്‌മെനിസ്താന്‍, യുഎഇ തുടങ്ങി 25ഓളം രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എന്നാല്‍, ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ് പങ്കെടുക്കുമോ എന്ന് തീരുമാനമായിട്ടില്ല. സമ്മേളനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സുഷമയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പാകിസ്താനിലെത്തുമെന്ന് പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
സമ്മേളനം ഇന്ത്യ-പാക് ചര്‍ച്ചകള്‍ക്കു കൂടി വേദിയാവുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it