അഫ്ഗാന്‍ പാര്‍ലമെന്റിന് നേരെ താലിബാന്‍ ആക്രമണം; ആളപായമില്ല

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പാര്‍ലമെന്റ്് സമുച്ചയത്തിനു നേരെ താലിബാന്‍ ആക്രമണം. രഹസ്യാന്വേഷണ മേധാവിയും താല്‍ക്കാലിക ചുമതലയുള്ള ആഭ്യന്തരമന്ത്രിയും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ആക്രമണമെന്ന് താലിബാന്‍ അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പറഞ്ഞു. പാര്‍ലമെന്റിനു നേരെ മൂന്ന് റോക്കറ്റാക്രമണങ്ങള്‍ ഉണ്ടായെങ്കിലും ഒന്നുപോലും പ്രധാന കെട്ടിടത്തില്‍ പതിച്ചില്ലെന്ന് ബദക്ഷാന്‍ പ്രവിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റംഗം സൈഫുല്ല മുസ്‌ലിം പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് കനത്ത ആള്‍നാശമുണ്ടായതായി അവകാശപ്പെട്ടു. ആക്രമണത്തിനു ദീര്‍ഘദൂര റോക്കറ്റാണോ തോളില്‍വച്ച് ഉപയോഗിക്കുന്ന റോക്കറ്റ് ഘടിപ്പിച്ച ഗ്രനേഡാണോ ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യത്യസ്ത റിപോര്‍ട്ടുകളാണുള്ളത്.
Next Story

RELATED STORIES

Share it