Flash News

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ താലിബാന്‍ ആക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു
X

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുന്തുസ് പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. താലിബാന്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയായ കാണ്ടറിലുള്ള അരഘന്ദാബ് ജില്ലയില്‍ സുരക്ഷാ ചെക്ക് പോസ്റ്റിന് സമീപമാണ് താലിബാന്‍ വെടിവയ്പ്പ് നടത്തിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Next Story

RELATED STORIES

Share it