'അപ് ഡൗണ്‍ ആന്റ് സൈഡ്‌വേയ്‌സ്' ഓസ്‌കറിലേക്ക്

തിരുവനന്തപുരം: 11ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിലെ മികച്ച ലോങ് ഡോക്യുമെന്ററിയായി 'അപ് ഡൗണ്‍ ആന്റ് സൈഡ്‌വേയ്‌സി'നെ തിരഞ്ഞെടുത്തു. അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. നാഗാലാ ന്‍ഡിലെ ഫേക്‌സിങിലെ നെല്‍കര്‍ഷകരുടെ ദുരിതജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിനാണ് ഓസ്‌കര്‍ നോമിനേഷന്‍. 'ആന്‍ എന്‍ജിനീയേര്‍ഡ് ഡ്രീമി'നാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം.
ആദിത്യ കെല്‍ഗാകര്‍ സംവിധാനം ചെയ്ത 'സൗണ്ട് പ്രൂഫ്' ആണ് മികച്ച ഹ്രസ്വചിത്രം. കുഞ്ഞില മസിലാമണി സംവിധാനം ചെയ്ത 'ജി' ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടി. ഗോകുല്‍ ആര്‍ നാഥ് സംവിധാനം ചെയ്ത 'ഇട', ജി ശങ്കര്‍ സംവിധാനം ചെയ്ത 'ഒരുക്കം' എന്നിവ മികച്ച കാംപസ് ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ സനൂപ് കുമിള്‍ സംവിധാനം ചെയ്ത 'ചായക്കടക്കാരന്റെ മന്‍ കി ബാത്തി'നാണ് പുരസ്‌കാരം. അഭിനവ് ഭട്ടാചാര്യ സംവിധാനം ചെയ്ത 'ജമ്‌നാപാര്‍' ആണ് ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടിയത്.
മികച്ച ഛായാഗ്രാഹകനുള്ള നവറോസ് കോണ്‍ട്രാക്ടര്‍ പുരസ്‌കാരത്തിന് പി എസ് വേണു അര്‍ഹനായി. 'സഹ്യന്റെ നഷ്ടം' എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
Next Story

RELATED STORIES

Share it