അപ്പാറാവുവിനെ മാറ്റണമെന്ന് വിദ്യാര്‍ഥി യൂനിയന്‍

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് അപ്പാറാവുവിനെ നീക്കണമെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് അപ്പാറാവു ഉത്തരവാദിയാണെന്നും സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരേ ക്രൂരമായ മര്‍ദ്ദനമാണ് വിസി അഴിച്ചുവിട്ടതെന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ യൂനിയന്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് സര്‍വകലാശാലയ്ക്ക് നാശനഷ്ടങ്ങള്‍ വരാതിരിക്കുന്നതിന് രാഷ്ട്രപതിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് സുഹൈല്‍ കെ പി പറഞ്ഞു. രോഹിതിന്റെ ആത്മഹത്യയെത്തുടര്‍ന്ന് റാവുവിനെതിരേ ആത്മഹത്യാ പ്രേരണക്കും പട്ടികജാതിക്കാര്‍ക്കെതിരായ പീഡനം തടയല്‍ നിയമപ്രകാരവും കേസുണ്ട്. കേസില്‍ റാവുവിന് ഹൈക്കോടതി ജാമ്യം നല്‍കിയില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടരുകയാണെന്നും യൂനിയന്റെ കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it