Alappuzha local

അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മര്‍ദനം



അരൂര്‍: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ രണ്ടംഗസംഘം മര്‍ദിച്ചു. ചന്തിരൂര്‍ കുന്നേല്‍ സൈറ ഇതു സംബന്ധിച്ച് അരൂര്‍ പോലിസില്‍ പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ഉബൈദ് (36) തുറവൂര്‍ താലൂക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മര്‍ദനം തടയാന്‍ ശ്രമിച്ച സൈറയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീടിനു സമീപം കേസിനാസ്പദമായ സംഭവമുണ്ടായത്. അരൂര്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it