അപകീര്‍ത്തികരമായ പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിനെതിരേ പോലിസില്‍ പരാതി. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ജില്ലാ പോലിസ് മേധാവിക്ക് പരാതിനല്‍കിയത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജാഗ്രതാ പരേഡിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പോസ്റ്ററുകളിലാണ്, പോപുലര്‍ ഫ്രണ്ട് ഐഎസ് റിക്രൂട്ടിങ് ഏജന്‍സിയാണെന്ന വിധത്തി ല്‍ അവാസ്തവ പരാമര്‍ശങ്ങള്‍ ഉള്ളത്. സംഘടനയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കുപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it