Idukki local

അപകടങ്ങള്‍ പതിവ്: ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

പീരുമേട്: മത്തായി കൊക്കയില്‍ കൊടും വളവില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായ അപകടത്തില്‍ ട്രിച്ചി സ്വദേശിയായ ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ച്ചയായ പ്രദേശത്ത് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന പരാതി നേരത്തെ ഉള്ളതാണ്.
അശാസ്ത്രീയമായ ബാരിക്കേഡ് നിര്‍മാണമാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. സ്വകാര്യ സ്ഥലത്തേക്കുള്ള വഴിയിലേക്ക് ബാരിക്കേഡ് നീട്ടി പണിതിരിക്കുന്നതാണ് രാത്രിയിലും കോടമഞ്ഞുള്ള സമയത്തും ഡ്രൈവര്‍മാരെ കുഴപ്പത്തിലാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ഇരുമ്പ്ഷീറ്റ് ഉപയോഗിച്ച് താല്‍ക്കാലിക സംവിധാനമാണ് ഒരുക്കിയിരുന്നത്. ദേശീയപാത എക്‌സിക്കുട്ടിവ് എന്‍ജിനീയര്‍ ജാഫര്‍ഖാന്‍, ഓവര്‍സിയര്‍ സജിമോന്‍, മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജയേഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം ബാരിക്കേഡ് പൊളിച്ചുമാറ്റി ശാസ്ത്രീയമായ രീതിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ പണികളും ആരംഭിച്ചു.
Next Story

RELATED STORIES

Share it