അന്വേഷണം വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് ആന്റണി
BY midhuna mi.ptk9 May 2016 4:44 AM GMT
midhuna mi.ptk9 May 2016 4:44 AM GMT
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എ കെ ആന്റണി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്ഠുരമായ കൊലപാതകമാണ് ജിഷയുടേത്. അന്വേഷണത്തില്‍ വന്ന വീഴ്ചകളെ പറ്റി പിന്നീട് വിലയിരുത്തേണ്ടതാണ്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണെന്നും അതിനായി കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഇടപെടുമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT