kasaragod local

അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: സഹോദരങ്ങള്‍ അറസ്റ്റില്‍

അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: സഹോദരങ്ങള്‍ അറസ്റ്റില്‍
X


കാസര്‍കോട്: അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കര്‍ണാടക സ്വദേശികളായ സഹോദരന്‍മാരെ ജില്ലാ പോലീസ് മേധാവി ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കര്‍ണാടക ബെല്‍ഗാം സുരേഗ് ബാനിലെ അക്കണ്ടപ്പ (30), വിട്ടല (33) എന്നിവരേയാണ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 6 നാണ് കൊലപാതകം. കര്‍ണാടക ബഗല്‍ കോട്ട് സ്വദേശി രങ്കപ്പഗാജി ( 27) യാണ് ചെര്‍ക്കള ഹൈവേക്കരികില്‍ വിജനമായ സ്ഥലത്ത് കൊല്ലപ്പെട്ടത്. ഒമ്പതിനാണ് നാട്ടുകാര്‍ മൂന്ന് ദിവസം പഴക്കമുള്ള രങ്കപ്പഗാജിയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാവുന്നത്. മൂന്ന് പേരും മദ്യപിച്ച ശേഷം പണത്തിന് വേണ്ടിയുണ്ടായ വാക്ക് തര്‍ക്കത്തേ തുടര്‍ന്നാണ് കൊലപാതകമെന്ന് അന്വേഷണ സംഘം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it