malappuram local

അന്നനാളത്തില്‍ കുടുങ്ങിയ ചക്കക്കുരു ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

പെരിന്തല്‍മണ്ണ: അന്നനാളത്തിനടിയില്‍ ആമാശയത്തിനു തൊട്ടു മുകളിലായി കൂടുങ്ങിക്കിടന്ന ഉദ്ദേശം 3 സെന്റി മീറ്റര്‍ വലുപ്പമുള്ള ചക്കക്കുരു എന്റോസ്‌കോപിക് സംവിധാനത്തിലൂടെ പുറത്തെടുത്തു.
ഒരാഴ്ചയിലധികമായി ഭക്ഷണം കഴിക്കാന്‍ പ്രയാസത്തോടെയും ഛര്‍ദ്ദിയോടെയും വിഷമിച്ചിരുന്ന 54 വയസ്സുള്ള മേലാറ്റൂര്‍ സ്വദേശിയില്‍ നിന്നാണ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഉദരരോഗ ചികിത്സാ വിദഗ്ധ ഡോ. രമാകൃഷ്ണ കുമാര്‍ ശസ്ത്രക്രിയ കൂടാതെ എന്റോസ്‌കോപിന്റെ സഹായത്താല്‍  നീക്കം ചെയ്തത്. രോഗി സുഖം പ്രാപിച്ചു വരുന്നു.
Next Story

RELATED STORIES

Share it