palakkad local

അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലയാളി ഡോക്ടര്‍ക്ക് ക്ഷണം



പാലക്കാട്: ദുബയില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മലയാളി ഡോക്ടര്‍ക്ക് ക്ഷണം. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി 1200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തില്‍ പട്ടാമ്പി സ്വദേശി ഡോ.അബ്ദുല്‍ വഹാബിനാണ് പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. പാലക്കാട് ജില്ലാ ആരോഗ്യകേന്ദ്രത്തിനു കീഴില്‍ മെഡിക്കല്‍ ഓഫിസറായി പ്രവര്‍ത്തിച്ചു വരികയാണ് വഹാബ്. സ്ത്രീകളില്‍ പ്രസവാനന്തരം കാണുന്ന വിഷാദ രോഗവും യുനാനി ചികല്‍സയും എന്ന പഠന പ്രബന്ധം അവതരിപ്പിക്കുന്നതിനാണ് സമ്മേളനത്തില്‍ ക്ഷണം ലഭിച്ചത്. യുനാനി ചികില്‍സാ മേഖലയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ഏക ക്ഷണിതാവ് കൂടിയാിണിദ്ദേഹം. ലോക ആയുര്‍വേദ ഫൗണ്ടേഷന്‍, ആയുഷ് മന്ത്രാലയം, സയന്‍സ് ഇന്ത്യഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ എംബസി അബുദബി, ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബയ് എന്നിവയുടെ സഹകരണത്തോടും കൂടിയാണ്  9മുതല്‍ 11വരെ ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പട്ടാമ്പി ചപ്പങ്ങത്തോടിയില്‍ പരേതനായ മുഹമ്മദ് മുസ്്‌ല്യാരുടെ മകനാണ്. നേരത്തെയും ആരോഗ്യ-മനശാസ്ത്ര സംബന്ധമായി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്‌സ് പുറത്തിറക്കിയ സര്‍വ ആരോഗ്യ വിജ്ഞാന കോശത്തില്‍ യുനാനി സംബന്ധമായി എഴുതിയതും അബ്ദുല്‍ വഹാബാണ്.
Next Story

RELATED STORIES

Share it