Second edit

അന്തസ്സുള്ള മരണം



മാതാപിതാക്കളുടെ ആഗ്രഹത്തെ അവഗണിച്ചുകൊണ്ട് എട്ടുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് മരണം വിധിക്കാന്‍ ഒരു നീതിപീഠത്തിനു കഴിയുമോ? അങ്ങനെ ചെയ്താല്‍ അതു നീതിയാവുമോ? കഴിഞ്ഞ ഏപ്രില്‍ 11ന് ഇംഗ്ലണ്ട് ഹൈക്കോടതിയിലെ കുടുംബവിഭാഗം ജഡ്ജി നികോളാസ് ഫ്രാന്‍സിസ് എഴുതിയ വിധി അഭൂതപൂര്‍വമായ ഒന്നായി കണക്കാക്കപ്പെടുന്നു.2016 ആഗസ്ത് 4ന് അപൂര്‍വവും മാരകവുമായ രോഗവുമായി പിറന്നുവീണ ഒരു കുഞ്ഞിന്റെ ഉത്തമ താല്‍പര്യങ്ങള്‍ പരിഗണിച്ച് അന്തസ്സോടെയുള്ള മരണം അനുവദിക്കുകയാണു വേണ്ടതെന്ന് ഇംഗ്ലണ്ടിലെ ആശുപത്രി അധികൃതരോട് നിര്‍ദേശിക്കുകയാണ് ന്യായാധിപന്‍ ചെയ്തത്.—അനുനിമിഷം കോശങ്ങളും മസ്തിഷ്‌കവും ജീര്‍ണിച്ചുകൊണ്ടേയിരിക്കുന്ന സങ്കീര്‍ണമായ രോഗമായിരുന്നു ഇത്. ഈ അപൂര്‍വരോഗം ചികില്‍സിച്ചു ഭേദമാക്കാമെന്ന ഒരമേരിക്കന്‍ ഡോക്ടറുടെ ഓഫര്‍ സ്വീകരിച്ച് പരീക്ഷിച്ചു നോക്കാന്‍ അനുവദിക്കണമെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാര്‍ അഭ്യര്‍ഥിച്ചെങ്കിലും അത് ഹൃദയഭാരത്തോടെ നിഷേധിക്കുകയാണ് കോടതി ചെയ്തത്. അമേരിക്കന്‍ ഡോക്ടറുടെ ചികില്‍സാരീതി പരീക്ഷിക്കാന്‍ വിട്ടുകൊടുക്കുന്നത് കുഞ്ഞിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നാണ് ഡോക്ടര്‍മാരുമായുള്ള ടെലികോണ്‍ഫറന്‍സിനു ശേഷം ന്യായാധിപന്‍ വിധിച്ചത്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ താല്‍പര്യത്തേക്കാള്‍ പ്രധാനം സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത കുഞ്ഞിന്റെ താല്‍പര്യമാണ്. ഒരു പരീക്ഷണവസ്തുവാക്കുന്നതിനേക്കാള്‍ ഉത്തമം അന്തസ്സോടെ മരിക്കാന്‍ വിടുകയാണ്. ദയാവധത്തിനു നിയമപരമായ അടിസ്ഥാനമുള്ള രാജ്യംകൂടിയാണ് ഇംഗ്ലണ്ട്.———നികോളാസ് ഫ്രാന്‍സിസിന്റെ വിധിയുടെ ധൈഷണിക ധീരത പൊതുവെ നിയമവൃത്തങ്ങള്‍ ശ്ലാഘിക്കുകയാണെങ്കിലും അതിന്റെ ധാര്‍മികവശങ്ങള്‍ പലതലങ്ങളിലും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it