kasaragod local

സംഘപരിവാര സംഘത്തിന്റെ അക്രമങ്ങള്‍: നിയമവും നിയമപാലകരും നോക്കുകുത്തികളാവുന്നു: എസ് ഡിപിഐ

സംഘപരിവാര സംഘത്തിന്റെ അക്രമങ്ങള്‍: നിയമവും നിയമപാലകരും നോക്കുകുത്തികളാവുന്നു: എസ് ഡിപിഐ
X
കാസര്‍കോട്: സംഘപരിവാരം സ്ഥിരം ഗുണ്ടാ സംഘങ്ങള്‍ കേരളത്തിലും കര്‍ണാടകത്തിലും നടത്തുന്ന കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുന്നില്‍ നിയമവും നിയമപാലകരും നോക്കുകുത്തികളാവുകയാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പറഞ്ഞുകാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കാലങ്ങളായി നടന്ന നിരവധി കൊലപാതകങ്ങളില്‍ കര്‍ണാടകയിലെ സംഘപരിവാരം ക്രിമിനല്‍ സംഘങ്ങളാണ്.  അത്തരത്തിലുള്ള അന്വേഷണങ്ങള്‍ ഒന്നും നടക്കാറില്ല, നേതാക്കള്‍ ഡമ്മികളെ ഹാജരാക്കുകയാണ് പതിവ്.



ഇത് കാരണമാണ് കാസര്‍കോട്ടെ പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നത്. അവസാനം നടന്ന റിയാസ് മൗലവി വധത്തിലും പോലിസ്-സംഘപരിവാരം കൂട്ടുകെട്ട് ശരിവെക്കുന്ന രീതിയിലാണ് കേസിന്റെ അന്വേഷണം അവസാനിച്ചത്അടുത്ത് നടന്ന മംഗളൂരു ബഷീര്‍ കൊലപാതകത്തിലെ പ്രതികള്‍ കാസര്‍കോട്ടെ മഞ്ചേശ്വരത്തുകാരണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അന്തര്‍ സംസ്ഥാന സംഘപരിവാരം നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണ് കാസര്‍കോട്ടേയും ദക്ഷിണ കര്‍ണാടകത്തിലേയും കൊലപാതകങ്ങള്‍.ഇത്തരം കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ സമാധാനം കാംക്ഷിക്കുന്ന മുഴുവനാളുകളും  സംഘപരിവാരം ഗുണ്ടാസംഘത്തെ കണ്ടെത്തുന്നതിനും അതിന് നേതൃത്വം കൊടുക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനും മുന്നിട്ടിറങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, ഖജാഞ്ചി ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, ടി കെ ഹാരിസ്, അന്‍സാര്‍ ഹൊസങ്കടി, മജീദ് വോര്‍ക്കാടി, സക്കറിയ ഉളിയത്തടുക്ക, മുഹമ്മദ് ഷാ, മുനാസിഫ് ദേളി, അബ്ദുര്‍ റഹ്മാന്‍ കൂളിയങ്കാല്‍, ശരീഫ് പടന്ന, കെ വി പി സാബിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it