അനുശോചന സന്ദേശവുമായി പ്രമുഖര്‍

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്ര ഉല്‍സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നിരവധിപേര്‍ മരിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അതീവദുഃഖവും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തി.
പരവൂര്‍ അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. സാങ്കേതികതടസ്സങ്ങള്‍ ഒഴിവാക്കി ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് ന്യായമായ സഹായധനമെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മന്ത്രിമാരായ കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. പറവൂര്‍ ദുരന്തത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാളില്‍ മംബഈയും അനുശോചിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അബ്ദുന്നാസര്‍ ബാഖവി, സമിതി അംഗം ഷബീര്‍ഖാന്‍ മൗലവി, ദാറുല്‍ഖദാ സംസ്ഥാന സമിതി അംഗം സൈനുദ്ദീന്‍ മൗലവി എന്നിവര്‍ സംഭവസ്ഥലവും കൊല്ലം ജനറല്‍ ആശുപത്രിയിലും സന്ദര്‍ശിച്ചു.
വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാനം രാജേന്ദ്രന്‍ അനുശോചനം അറിയിച്ചു. പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരവൂരിലെ ദുരന്തഭൂമിയിലും കാനം സന്ദര്‍ശനം നടത്തി.
106ആളുകള്‍ മരണപ്പെട്ട അപകടം കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ എസ്ഡിപിഐ പങ്കുചേരുന്നതായും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിഅറിയിച്ചു.
കോഴിക്കോട്: കൊല്ലം ജില്ലയിലെ പരവൂരില്‍ നൂറിലധികം പേരുടെ മരണത്തിനും മുന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ വെടിക്കെട്ടപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി പോപുലര്‍ ഫ്രണ്ട് സംസ്ഥന പ്രസിഡന്റെ് സി അബ്ദുല്‍ ഹമീദ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ ദുഃഖത്തില്‍ പോപുലര്‍ ഫ്രണ്ട് പങ്ക്‌ചേരുന്നതായും അദ്ദേഹം അറിയിച്ചു. വെടിക്കെട്ടപകടത്തില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരും അനുശോചിച്ചു.വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായി ഐഎന്‍എല്‍ സംസ്ഥാന സെക്രടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബും അറിയിച്ചു.
Next Story

RELATED STORIES

Share it