Flash News

അനുവാദമില്ലാതെ ഫോണ്‍ എടുത്ത് വാട്‌സ്ആപ് നോക്കിയ ഭര്‍ത്താവിനെ യുവതി വെട്ടിപരിക്കേല്‍പ്പിച്ചു

അനുവാദമില്ലാതെ ഫോണ്‍ എടുത്ത് വാട്‌സ്ആപ് നോക്കിയ ഭര്‍ത്താവിനെ യുവതി വെട്ടിപരിക്കേല്‍പ്പിച്ചു
X


ആഗ്ര: അനുവാദമില്ലാതെ തന്റെ ഫോണ്‍ എടുത്ത് വാട്‌സ്ആപ് നോക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഫോണില്‍ വാട്‌സ്ആപ് നോക്കാന്‍ ശ്രമിച്ച നേത്രപാല്‍ സിങ് എന്ന യുവാവിനെ ഭാര്യ നീതു സിങ് അരിവാള്‍ ഉപയോഗിച്ച് തലക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേത്രപാല്‍ സിങ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു വിവാഹ ചടങ്ങില്‍ വച്ച് നീതു സിങ് മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് കണ്ട നേത്രപാല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല. പിന്നീട് ബലപ്രയോഗത്തിലൂടെ  ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കവെ യുവതി അരിവാള്‍ ഉപയോഗിച്ച് നേത്രപാലിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ നേത്രപാലിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, നേത്രപാല്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
Next Story

RELATED STORIES

Share it