Flash News

അനില്‍ കുംബ്ലെ പടിയിറങ്ങി ;അഭിമാന നേട്ടങ്ങളുമായി



മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ നാളായി വേട്ടയാടിയ വാക്‌പോരിന് ഇന്ന് വിരാമമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്ന് കുംബ്ലെ പടിയിറങ്ങുമ്പോള്‍ എന്തുകൊണ്ടും അഭിമാനിക്കാം. കാരണം പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യ നടന്നുകയറിയ ഉയരങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയവയാണ്. 2016 ജൂണ്‍ 24ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി കുംബ്ലെ ചുമതല ഏറ്റെടുത്തശേഷം ഇന്ത്യ സ്വന്തമാക്കിയത് നേട്ടങ്ങള്‍ മാത്രം. കഴിഞ്ഞ ഒരുവര്‍ഷം ഇന്ത്യ കളിച്ച 13 ടെസ്റ്റ് മല്‍സരങ്ങളില്‍ 10 മല്‍സരങ്ങളിലും വിജയിച്ചപ്പോള്‍ തോല്‍വി അറിഞ്ഞത് ഒരു മല്‍സരത്തില്‍ മാത്രം. ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും ബംഗ്ലാദേശും ഇംഗ്ലണ്ടുമെല്ലാം ഇന്ത്യയുടെ സ്പിന്‍ബൗളിങിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ അതിന് പിന്നിലെ ശക്തി കുംബ്ലെ എന്ന പരിശീലകന്റെ തന്ത്രങ്ങളാണ്.  അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല അധ്യാപകന്‍ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ പകരം ആരെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
Next Story

RELATED STORIES

Share it