Cricket

അനായാസം ഇന്ത്യയെ വീഴ്ത്തി ആസ്‌ത്രേലിയ

അനായാസം ഇന്ത്യയെ വീഴ്ത്തി ആസ്‌ത്രേലിയ
X


വഡോദര:  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഒന്നാം ഏകദിനത്തില്‍ ആസ്‌ത്രേലിയ്ക്ക് അനായാസ ജയം. എട്ട് വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയെ ഓസീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 200 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് 32.1 ഓവറില്‍ രണ്ട് വിക്കറ്റിന് 202 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. അപരാജിത സെഞ്ച്വറി നേടിയ നിക്കോള്‍ ബോള്‍ട്ടന്റെ (100) ബാറ്റിങാണ് ഓസീസിന് അനായാസം വിജയത്തിലെത്തിച്ചത്.
ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സൂപ്പര്‍ താരം മിതാലി രാജില്ലാത്ത ഇറങ്ങിയ ഇന്ത്യന്‍ നിര തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താനാവാതെ വിഷമിച്ചു. പൂനം റൗത്തും (37) സ്മൃതി മന്ദാനയും (12) ചേര്‍ന്ന് ഓപണിങില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വെടിക്കെട്ട് താരം മന്ദാനയെ ഗാര്‍ഡ്‌നറാണ് പവലിയിനിലേക്ക് മടക്കിയത്. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഗാലറിയിലേക്ക് മടങ്ങിക്കൊണ്ടേയിരുന്നു. ജാമിയ റോഡ്രിഗസ് (1), ഹര്‍മന്‍ പ്രീത് കൗര്‍ (9) ദീപ്തി ശര്‍മ (18) വേദ കൃഷ്ണമൂര്‍ത്തി (16) എന്നിവരെല്ലാം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ 31.4 ഓവറില്‍ ഏഴ് വിക്കറ്റിന് 113 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന ഓസീസിനെ പിന്നീടൊത്തുചേര്‍ന്ന സുഷ്മ വര്‍മ (41), പൂജ വസ്ത്രാകര്‍ (51) കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഓസീസിന് വേണ്ടി ജോനാസെന്‍ നാല് വിക്കറ്റുകള്‍ പിഴുതപ്പോള്‍ വെല്ലിങ്ടണ്‍ മൂന്നും സ്‌കട്ടും ഗാര്‍ഡ്‌നറും ഓരോ വിക്കറ്റുകളും പങ്കിട്ടു.
മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയക്ക് വേണ്ടി ബോള്‍ട്ടന്‍ നിലയുറപ്പിച്ചതോടെ അനായാസം കംഗാരുക്കള്‍ വിജയം പിടിക്കുകയായിരുന്നു. 101 പന്തുകള്‍ നേരിട്ട് 12 ഫോറുകളാണ് ബോള്‍ട്ടണ്‍ അക്കൗണ്ടിലാക്കിയത്. അലീസ് ഹെയ്‌ലി (38) , മെഗ് ലാനിങ് (33), എല്‍സി പെറി (25*) എന്നിവരും ഓസീസിനുവേണ്ടി തിളങ്ങി. ഇന്ത്യക്കുവേണ്ടി ശിഖ പാണ്ഡെ ഒരു വിക്കറ്റ് സ്വന്തമാക്കി. ബോള്‍ട്ടനാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it