kannur local

അനാഥകള്‍ക്ക് അഭയംതേടി മനുഷ്യസ്‌നേഹ കൂട്ടായ്മ

കണ്ണൂര്‍: തെരുവോരങ്ങളിലും മറ്റും അനാഥരായിക്കിടക്കുന്നവര്‍ക്ക് ആശ്വാസമേകാനും വഴിയാധാരമാക്കപ്പെട്ടവരും മനുഷ്യരാണെന്ന പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ വേറിട്ട സമരം. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു പാറാലാണ് അനാഥകളെയും അഗതികളെയും അണിനിരത്തി മനുഷ്യസ്‌നേഹ സ്‌നേഹകൂട്ടായ്മ സംഘടിപ്പിച്ചത്.
തലശ്ശേരി, കണ്ണൂര്‍ നഗരങ്ങളിലെ പാതയോരങ്ങളിലും ആശുപത്രികളിലും കഴിയുന്നവരും സ്‌നേഹത്തണല്‍ ആവശ്യമുള്ളവരുമായ 50ഓളം പേരാണ് കൂട്ടായ്മയില്‍ അണിനിരന്നത്. കോഴിക്കോട് അന്വേഷി പ്രസിഡന്റ് കെ അജിത ഉദ്ഘാടനം ചെയ്തു. പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ബേക്കറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാബു കാര്യാട്ടുപുറം, പി ബാ ലന്‍, രാഘവന്‍ കാവുമ്പായി, എടക്കാട് പ്രേമരാജന്‍, രാജന്‍ കോരമ്പേത്ത്, ജോണി പാമ്പാടി, ഭാസ്‌കരന്‍ വെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍ സംസാരിച്ചു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ജെറിയാട്രിക് വാര്‍ഡ് അനാഥര്‍ക്കായി തുറന്നുകൊടുക്കുക, തലശ്ശേരി ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കലക്ടറേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരം തുടങ്ങുമെന്നും ബാബു പാറാല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it