thrissur local

അനധികൃത മദ്യവില്‍പന; വയോധികന്‍ പിടിയില്‍



കൊടുങ്ങല്ലൂര്‍: എടമുട്ടം, ഇരിങ്ങാലക്കുട ബിവറേജുകളില്‍ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് വെച്ച് ആവശ്യക്കാര്‍ക്ക് വീട്ടിലും ബൈക്കിലുമായി എത്തിച്ചു കൊടുക്കുന്നയാള്‍ പിടിയില്‍. എസ്എന്‍പുരം പാപ്പിനിവട്ടം വില്ലേജില്‍ പൂവത്തുംകടവ് ദേശത്ത് കാരണത്ത് വീട്ടില്‍ സര്‍ദാര്‍ അജു എന്നു വിളിക്കുന്ന അജയനെ(65)യാണ് കൊടുങ്ങല്ലൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ ഇതിനു മുമ്പ് മദ്യവുമായി എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. എസ്എന്‍ പുരം ബിവറേജ് ഔട്ട്‌ലെറ്റ് നിറുത്തലാക്കിയതിനെ തുടര്‍ന്ന് എസ്എന്‍പുരം ഭാഗങ്ങലില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നുവെന്നുള്ള എക്‌സൈസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പട്രോളിങ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എം കെ കൃഷ്ണന്‍, സി ബി ജോഷി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി ബി അബ്ദുല്‍ ജബ്ബാര്‍, ജദീര്‍ പി എം, പി വി ജോഷി, പി കെ സുനില്‍, ഡ്രൈവര്‍ കെ ആര്‍ ബാബു എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it