അനധികൃത പണം: ശരത്കുമാറിനെതിരേ കേസ്

തൂത്തുക്കുടി(തമിഴ്‌നാട്): കാറില്‍ നിന്ന് ഒമ്പതുലക്ഷം രൂപ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ശരത്കുമാറിനെതിരേ പോലിസ് കേസെടുത്തു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ശരത്കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. ശരത്കുമാറിന്റെ കാറില്‍ നിന്ന് കഴിഞ്ഞദിവസമാണ് ഇലക്ഷന്‍ ഫഌയിങ് സ്‌ക്വാഡ് ഒമ്പതുലക്ഷം രൂപ പിടികൂടിയത്. പിടികൂടിയ പണം പിന്നീട് ട്രഷറിയിലേക്കു മാറ്റി. ഓള്‍ ഇന്ത്യാ സമത്വ മക്കള്‍ കക്ഷി അധ്യക്ഷനായ ശരത്കുമാര്‍ പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥിയാണ്.
Next Story

RELATED STORIES

Share it