അനധികൃത നിലംനികത്തല്‍ നാട്ടുകാര്‍ തടഞ്ഞു
BY kasim kzm12 Feb 2018 3:44 AM GMT
kasim kzm12 Feb 2018 3:44 AM GMT
തിരുവല്ല: സ്വകാര്യ വ്യക്തിയുടെ അനധികൃത നിലം നികത്തല്‍ നാട്ടുകാര്‍ തടഞ്ഞു.പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും 20 ലോഡ് മണ്ണ് നിലത്തില്‍ ഇറക്കി കഴിഞ്ഞിരുന്നു. കടപ്ര പഞ്ചായത്തില്‍ സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് ഒന്നാം കുരിശിന് സമീപം മഠത്തില്‍ പടി ഭാഗത്ത് പത്തിശ്ശേരില്‍ ഉമ്മന്‍ അലക്‌സാണ്ടറാണ് തന്റെ 40 സെന്റ് നിലം നികത്താന്‍ ശ്രമം തുടങ്ങിയത്. രണ്ടാം ശനി, ഞായര്‍ അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ടിപ്പര്‍ ലോറിയില്‍ മണ്ണടിച്ചത്. രാത്രി ലോറി പാച്ചിലിന്റെ ശബ്ദം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും നിലത്തില്‍ 20 ലോഡ് മണ്ണ് അടിച്ചിരുന്നു. വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും മണ്ണടിച്ച ടിപ്പര്‍ സ്ഥലം വിട്ടിരുന്നു. ശനിയാഴ്ച വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തി നിലം നികത്തല്‍ ബോധ്യപ്പെട്ടു. ഇന്ന് ജില്ലാ കലക്ടര്‍ ഇവിടം സന്ദര്‍ശിച്ച് നടപടിയെടുത്തേക്കും.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT