kozhikode local

അനധികൃത ഓട്ടോകള്‍ക്കെതിരേ വടകര ആര്‍ടിഒയുടെ നടപടി



വടകര: കുറ്റിയാടി മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള 5 കിലോമീറ്റര്‍ ദൂരത്തില്‍ റൂട്ടു ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും സമാന്തരമായി അനധികൃതമായി ഓട്ടോകളില്‍ ആളുകളെ വിളിച്ച് കയറ്റി സര്‍വ്വീസ് നടത്തുന്ന ഓട്ടോകളെ വടകര ആര്‍ടിഒയുടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. പുലര്‍ച്ചെ രണ്ട് സമയങ്ങളിലായി കെഎസആര്‍ടിസിയും സ്വകാര്യ ബസുകളും തൊട്ടില്‍പ്പാലത്ത് നിന്നും സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. ദേവര്‍കോവില്‍, തളിക്കര, പൈക്കളങ്ങാടി തുടങ്ങിയ ബസ്സ് സ്‌റ്റോപ്പുകളില്‍ നിന്നാണ് ആളുകളെ വിളിച്ചു കയറ്റി സര്‍വ്വീസ് നടത്തുന്നത്. കുറ്റിയാടിയിലെ ബിവറേജ് ഔട്ട്‌ലെറ്റ് ഇപ്പോള്‍ തൊട്ടില്‍പാലത്തേക്ക് മാറ്റിയതോടെ വൈകുന്നേരം 6 മണി മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ ഇത്തരം സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ ആഴ്ച വടകര ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചെക്കിംഗിനെ തുടര്‍ന്ന് കുറച്ച് ദിവസം ഇത്തരം സര്‍വ്വീസുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും അനധികൃത സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ടെന്നും അത് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ്സുകളുടെയും ദിവസവരുമാനത്തില്‍ ഭീമമായ നഷ്ടം വരുത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിരുന്നു. ഇത്തരം സര്‍വ്വീസ് നടത്തുന്ന ഓട്ടോകളിലെ ഡ്രവര്‍മാര്‍ക്ക് ഓട്ടോ ഓടിക്കുന്നതിനാവശ്യമായ ലൈസന്‍സ് ഇല്ലാത്തവരും തൊട്ടില്‍പാലം സ്റ്റാന്‍ഡിലോ കുറ്റിയാടി സസ്റ്റാന്‍ഡിലോ ഓട്ടോ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് ഇല്ലാത്തവരുമാണെന്ന് ഓട്ടോസ്റ്റാന്‍ഡുകളിലെ െ്രെഡവര്‍മാര്‍ അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ അത്തരം പെര്‍മിറ്റുകള്‍ ഇല്ലാത്ത 2 വാഹനങ്ങളും ബാഡ്ജ് ഇല്ലാത്ത െ്രെഡവര്‍മാര്‍ ഓടിക്കുന്ന 5 ഒട്ടോകള്‍ക്കെതിരെയും കേസെടുത്തു. പരിശോധനക്കിടയില്‍ സ്തീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരെ മറ്റു ബസ്സുകളിലും കെഎസ്ആര്‍ടിസിയിലുമായി കയറ്റി വിട്ടു. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനയും കുറ്റക്കാരായ ഡൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഷനും ഓട്ടോകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് വടകര ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it