World

അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്: അഞ്ചു വര്‍ഷത്തോളമായി രാജ്യത്ത് അനധികൃതമായി കഴിഞ്ഞുവരുകയായിരുന്ന ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ അറിയിച്ചു. അര്‍ഷാദ് ഹുസയ്ന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റായ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ പാകിസ്താനില്‍ കഴിഞ്ഞതെന്നും കറാച്ചിയിലെ ജയില്‍ റോഡില്‍ വച്ച് ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ സെല്‍ (എഫ്ആര്‍സി) അറിയിച്ചു. ഇയാളുടെ പക്കല്‍നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കണ്ടെടുത്തതായി എഫ്ആര്‍സി വക്താവ് ആരിഫ് ഖാന്‍ അറിയിച്ചു. മുംബൈയില്‍ നിന്നും 2011ലാണ് ഇയാള്‍ പാകിസ്താനിലെത്തിയതെന്നും എന്നാല്‍, ഹുസയ്‌ന് ചാരസംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. ബലൂചിസ്ഥാന്‍, കറാച്ചി മേഖലകളില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് പാകിസ്താന്‍ വിശദീകരിക്കുന്നത്.
Next Story

RELATED STORIES

Share it