kasaragod local

അധികൃതര്‍ ഗൗനിക്കുന്നില്ലെന്ന്; അപകടത്തില്‍ പരിക്കേറ്റ 70കാരന്‍ ആശുപത്രി തറയില്‍

കാസര്‍കോട്: അധികൃതര്‍ ഗൗനിക്കുന്നില്ലെന്നും മതിയായ ചികില്‍സ നല്‍കുന്നില്ലെന്നും പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റ 70കാരന്‍ ആശുപത്രി തറയില്‍ കിടന്ന് നിലവിളിക്കുന്നു. കുമ്പള നായിക്കാപ്പ് സ്വദേശി കൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. മരുന്ന് നല്‍കിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പറഞ്ഞാണ് കൃഷ്ണന്‍ നിലവിളിക്കുന്നത്. എന്നാല്‍ വൃത്തിയാവാന്‍ കൂട്ടാക്കാത്തതിനാലാണ് പുരുഷന്മാരുടെ വാര്‍ഡിലെ തറയില്‍ കിടക്കയിട്ട് കിടത്തിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കുമ്പളയില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കൃഷ്ണന് ബൈക്കിടിച്ച് പരിക്കേറ്റത്. ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ ശാന്തിപ്പള്ളത്തെ രത്തന്(33) പരിക്കേറ്റിരുന്നു. കൃഷ്ണനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലാണ് എത്തിച്ചത്. ചികില്‍സക്ക് പണമില്ലാത്തതിനാല്‍ ഇവിടെ നിന്ന് വിട്ടു. പിന്നിട് പോലിസ് എത്തിയാണ് ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
Next Story

RELATED STORIES

Share it