Idukki local

അധികൃതരുടെ അനാസ്ഥ : മൂന്നാറിലെ കായിക പരിശീലന കേന്ദ്രം നശിക്കുന്നു



മൂന്നാര്‍: മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്റര്‍ പരാധീനകളുടെ നടുവില്‍. പ്രവര്‍ത്തമാരംഭിച്ച 2008 മുതല്‍ അധികാരികളുടെയും നടത്തിപ്പുകാരുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലം അത്യന്തം ശോചനീയമായ അവസ്ഥയിലായ മൂന്നാറിലെ ട്രെയിനിങ് സെന്റര്‍. ആരംഭത്തില്‍ പണിത കെട്ടിടം അറ്റകുറ്റപ്പണികള്‍ ചെയ്യാതെ ദയനീയ നിലയിലാണ്. ഇവിടെ താമസിച്ച പരിശീലനം നടത്തുന്ന കുട്ടികള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ദുരിതാവസ്ഥയിലാണു കഴിയുന്നത്. കുടിവെള്ളം പോലും കിട്ടാതെ താമസം ദുരിതപൂര്‍ണമായതോടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇവിടെ താമസിച്ചു പരിശീലനം നടത്തിയിരുന്ന കുട്ടികളില്‍ ചിലരെ മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. അന്നു പോരായ്മകള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും അനാസ്ഥ തുടര്‍ന്നു. അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ ട്രെയിനിങ് സെന്ററിന്റെ അവസ്ഥ മോശമാണെന്നും ഉടന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.എങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. സമുദ്ര നിരപ്പില്‍ 1600 മീറ്ററിലധികം ഉയരുമുള്ള സെന്റര്‍ ഇന്ത്യയില്‍ തന്നെയുള്ള എണ്ണപ്പെട്ട പരിശീലന കേന്ദ്രമായി മാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പരിശീലനം നടത്താനുള്ള ഗ്രൗണ്ടിന്റെ പണി പോലും പൂര്‍ത്തിയാക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it