അധികാര വീതംവയ്പ് പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് കുമാരസ്വാമി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ മാനദണ്ഡങ്ങളും രാഹുല്‍ഗാന്ധി നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രാഹുല്‍ കര്‍ണാടകയുടെ ചുമതലയുള്ള കെ സി വേണുഗോപാലിനെ ചുമതലപ്പെടുത്തി. വേണുഗോപാലും സംസ്ഥാന നേതാക്കളും കൂടിയാലോചിച്ച് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ ജെഡിഎസിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തില്‍ സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാവുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവു. ഒന്നിലധികം പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനയും കുമാരസ്വാമി നല്‍കി. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസുമായി സമയക്രമം വച്ചു പങ്കിടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
Next Story

RELATED STORIES

Share it