Flash News

'അധികം അഭിനയിക്കേണ്ട';തൂത്തുക്കുടിയില്‍ വെടിയേറ്റു വീണ യുവാവിനോട് പോലീസിന്റെ ശാസന

അധികം അഭിനയിക്കേണ്ട;തൂത്തുക്കുടിയില്‍ വെടിയേറ്റു വീണ യുവാവിനോട് പോലീസിന്റെ ശാസന
X


തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തില്‍ വെടിയേറ്റ് വീണ യുവാവിനോട് പോലീസിന്റെ ക്രൂരത. വേദന കൊണ്ട് പിടയുന്ന യുവാവിനോട്് അധികം അഭിനയിക്കരുത് എന്നായിരുന്നു പോലീസിന്റെ ശാസന. സമരക്കാര്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവയ്പ്പില്‍ പരിക്കേറ്റ കാളിയപ്പന്‍ എന്ന 22കാരനോടാണ് പോലീസ് ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറിയത്.ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്. യുവാവ് പിന്നീട് മരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പുറത്തുവിടുകയായിരുന്നു.
വെടിയേറ്റ് നിലത്ത് വീണ് വേദനകൊണ്ട് പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് കാളിയപ്പനെ ആശുപത്രിയിത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Next Story

RELATED STORIES

Share it