അതിതീവ്ര ന്യൂനമര്‍ദം: ദേശീയ ദുരന്തനിവാരണ സേനയെത്തുന്നു

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബെറ്റാലിയന്‍ കൂടി തൃശൂരിലെത്തും. സംസ്ഥാനത്തെ ദുരന്തസാധ്യത മനസ്സിലാക്കി ചീഫ് സെക്രട്ടറി ദേശീയ ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടത് അനുസരിച്ച്  കോയമ്പത്തൂരിലെ ആരക്കോണത്തു നിന്നും  45 പേരടങ്ങുന്ന സംഘമാണ് വരുന്നത്.  മല്‍സ്യത്തൊഴിലാളികള്‍ക്ക് കഴിയുന്ന രീതിയിലെല്ലാം സന്ദേശം നല്‍കിയിട്ടുണ്ടെന്നു ഫിഷറീസ് വകുപ്പ് പറഞ്ഞു. ദീര്‍ഘ ദിവസങ്ങള്‍ കടലില്‍ തങ്ങി മല്‍സ്യ ബന്ധനം നടത്തുന്ന ബോട്ടുകളിലേക്ക് സന്ദേശം എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇപ്പോള്‍ തേടുന്നത്. ലക്ഷദ്വീപ്, ശ്രീലങ്ക ഭാഗങ്ങളിലേക്കു പോയ മല്‍സ്യത്തൊഴിലാളികള്‍ അവിടുള്ള മല്‍സ്യബന്ധന തുറമുഖങ്ങളില്‍ കയറിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.
അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പോലിസ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഏതു അപകട സാഹചര്യത്തെയും നേരിടാന്‍ പോലിസ് സുസജ്ജമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it