Pathanamthitta local

അടൂര്‍ എസ്എന്‍ഐടിയില്‍ 50 കിലോവാട്ട് സൗരോര്‍ജ പദ്ധതി



അടൂര്‍: ദേശീയ സോളാര്‍ ദൗത്യത്തിന്റെ ഭാഗമായി അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ടെക്‌നോളജി. അമ്പത് കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് സൗരോര്‍ജ പദ്ധതിക്ക് തുടക്കമായത്. കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പാണ് പദ്ധതി വിഭാവനം ചെയ്തത്. അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ സൗരോര്‍ജ പദ്ധതി സമര്‍പ്പിച്ചു. നേരത്തെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് ഊര്‍ജ ഉപഭോഗത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. 50 കിലോവാട്ട് സൗരോര്‍ജ പദ്ധതി സ്ഥാപിക്കുന്നതിന് ശുപാര്‍ശ കിട്ടി. കേരളത്തിലെ തന്നെ വലിയ സോളാര്‍ പദ്ധതികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ കലാലയമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ പറഞ്ഞു. ഭവനങ്ങളിലേക്കുള്ള സോളാര്‍ പദ്ധതികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും അടങ്ങുന്ന ഒരു കണ്‍സള്‍ട്ടന്‍സി യൂനിറ്റ് രൂപവത്കരിച്ചു. അനെര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത് ഗോപി, എസ്എന്‍ഐടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ചെല്ലിന്‍, പ്രഫ. ഡോ. കേശവ് മോഹന്‍, പ്രഫ. രാധാകൃഷ്ണന്‍ നായര്‍, പ്രഫ. ഭാസ്‌കരന്‍ നായര്‍, പ്രഫ. അമൃതരാജ്, പ്രഫ. സൗമ്യ ചെറിയാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it