Idukki local

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റിന് അനുമതി

അടിമാലി: അടിമാലി താലൂക്ക് ആശു പത്രിയില്‍ ഡയാലിസ് യൂനിറ്റ് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ജോയിസ് ജോര്‍ജ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവരുമായി താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനായി പൊതു മരാമത്ത് വകുപ്പ് 2.10 കോടിയും കെഎംസിഎല്‍ 1.5 കോടിയും നല്‍കും. 12 കിടക്കകളോടു കൂടിയ യൂണിറ്റാണ് ആരംഭിക്കുക.  എംഎല്‍എ ഫണ്ടില്‍ നിന്നും ഐസിയു സംവിധാനത്തോടെയുള്ള ആംബുലന്‍സിനും അനുമതിയായി. പുതിയതായി നിര്‍മ്മിച്ച മന്ദിരം സാങ്കേതിക അനുമതി ലഭിച്ചാല്‍ എത്രയും വേഗം നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതീകരണം ഉള്‍പ്പടെയുള്ള ഏതാനും പ്രവര്‍ത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഏഴ് കോടി ചിലവില്‍ ബഹുനില മന്ദിരമാണ് നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളത്. ഇവിടേക്ക് കണ്‍സള്‍ട്ടന്റ് ഗൈനക്കോ ളജി, ഹൈജീനിക്ക് ദന്തവിഭാഗം , 4 സ്റ്റാഫ് നഴ്‌സ്, 2 ലാബ് ടെക്‌നീഷ്യന്‍, ഒരു ഫാര്‍മസിസ്റ്റ് ഉള്‍പ്പടെ  ജീവനക്കാരുടെ  പത്ത് തസ്തികകളും അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, ഡിഎംഒ,  ജനപ്രതിനിധി കള്‍ തുടങ്ങി സര്‍വ്വകക്ഷി സംഘമാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it