അഞ്ജുബോബി ജോര്‍ജ് അഴിമതിക്കാരിയെന്ന് ടിപി ദാസന്
BY midhuna mi.ptk11 Jun 2016 9:28 AM GMT
X
midhuna mi.ptk11 Jun 2016 9:28 AM GMT
[related] തിരുവന്തപുരം: സ്പോട്സ് കൗണ്‍സിലില്‍ അഞ്ജു ബേബി ജോര്‍ജ മൂന്ന് അഴിമതികള്‍ നടത്തിയതായി സ്പോട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് ടിപി ദാസന് ആരോപിച്ചു. യോഗ്യതയില്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ ഇരുത്തിയെന്നും ഒളിമ്പ്യന്‍ സുരേഷ് ബാബു ഇരുന്ന പദവിയിലാണ് സഹോദരനെ നിയമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോച്ചുകളുടെ സ്ഥലം മാറ്റത്തിലും വന്‍ അഴിമതി നടന്നതായി അദ്ദേഹം പറഞ്ഞു. സ്പോട്സ് കൗണ്‍സില്‍ സ്ഥാനത്തേയ്ക്ക് ടിപി ദാസന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ദാസന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഞ്ജു ബേബി ജോര്‍ജിനെ മറയാക്കി സ്പോട്സ് കൗണ്‍സിലില്‍ അഴിമതി നടത്താന്‍ നീക്കമുണ്ടായിരുന്നതായി കായിക മന്ത്രി ഇപി ജയരാജന് പറഞ്ഞിരുന്നു.ടിപി ദാസനെ സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ടാക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡണ്ട് സ്ഥാനത്തില്‍ ഊഹാപോഹം വേണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT