അഞ്ച് കളിയില്‍ നിന്ന് നാല് സെഞ്ച്വറിയുമായി പൃഥി ഷാ
BY eyaz ev sports1 Nov 2017 6:28 PM GMT
X
eyaz ev sports1 Nov 2017 6:28 PM GMT
ഭൂവനേശ്വര്‍: കളിച്ച അഞ്ച്്് ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ നിന്നും നാല് സെഞ്ച്വറി എന്ന അപൂര്‍വ്വ നേട്ടത്തിലെത്തിയിരിക്കുകയാണ് മുംബൈ താരം പൃഥ്വി ഷാ. ഇന്നലെ ഒഡീഷയ്ക്കെതിരെ ഭൂവനേശ്വറില്‍ നടന്ന രഞ്ജി ട്രോഫിയില്‍ 153 ബോളില്‍ നിന്ന് 68.63 സ്ട്രൈക്ക് റേറ്റില്‍ 18 ഫോറുകള്‍ സഹിതം 105 റണ്‍സെടുത്താണ് 17 വയസ്സുകാരനായ പൃഥി തിളങ്ങിയത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഫസ്റ്റ് ക്ലാസില്‍ 18 വയസ്സിന് താഴെയുള്ളവരില്‍ ഇത്രയും സെഞ്ച്വറികള്‍ അടിച്ചെടുത്തത്. അഞ്ച് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 552 റണ്‍സാണ് ഷാ അക്കൗണ്ടിലാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ തമിഴ്നാടുമായുള്ള ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിങ്സില്‍ 4 റണ്‍സെടുത്ത് പുറത്തായ ഷാ രണ്ടാം ഇന്നിങ്സില്‍ 120 റണ്‍സോടെയാണ് കന്നി സെഞ്ച്വറി കുറിച്ചത്. ഒന്നാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോള്‍ ഒഡീഷക്കെതിരെ ഷായുടെ മികവില്‍ മുംബൈ ആറിന് 264 റണ്‍സെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT