അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ്

ആദിസ് അബാബ: അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റിന്റെ കാലാവധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സെനഗലില്‍ ജനഹിതപരിശോധനയും അരങ്ങേറി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നൈജറിലെ പ്രധാന പ്രതിപക്ഷ നേതാവിനെ ഫ്രാന്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താന്‍സാനിയക്കു കീഴിലുള്ള ഭാഗിക സ്വയംഭരണ പ്രദേശമായ സാന്‍സിബാറില്‍ കൃത്രിമങ്ങളുടെ പേരില്‍ ഒക്‌ടോബറില്‍ റദ്ദു ചെയ്ത പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
ബെനിന്‍, കേപ് വെര്‍ദ്, കോംഗോ ബ്രാസ്സവില്‍ എന്നിവിടങ്ങളും തിരഞ്ഞെടുപ്പു പുരോഗമിക്കുകയാണ്. കൃത്രിമം നടന്നുവെന്നാരോപിച്ച് നൈജറിലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം ആഹ്വാനം ചെയ്തു. മുന്‍ പ്രധാനമന്ത്രിയും പാര്‍ലമെന്ററി സ്പീക്കറുമായ ഹമാ അമോദുവിനെ പരാജയപ്പെടുത്തി രണ്ടാംതവണയും പ്രസിഡന്റാവാമെന്നാണ് മുഹമ്മൂദ് ഇസ്സോഫുവിന്റെ കണക്കുകൂട്ടല്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരേ നിലനില്‍ക്കുന്നുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഇസോഫു 47ഉം അമോദു 17ഉം ശതമാനമാന#ം വോട്ടുകളാണ് നേടിയത്.
Next Story

RELATED STORIES

Share it