അഞ്ചു വയസ്സുകാരന്‍ അകപ്പെട്ട കിണറിന് എന്‍എസ്എസ് യൂനിറ്റിന്റെ സംരക്ഷണ ഭിത്തി



പൊന്‍കുന്നം: അഞ്ചു വയസ്സുകാരന്‍ വിഷ്ണുവിനെ അപകടത്തിലാക്കിയ കിണറിന് പനമറ്റം ഗവ. എച്ച്എസ്എസിലെ എ ന്‍എസ്എസ് യൂനിറ്റ് ചുറ്റുമതില്‍ നിര്‍മിച്ചു. കിണറ്റില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചുകയറിയ വിഷ്ണു പഠിക്കുന്ന പനമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റാണ് അപകടത്തിനിടയാക്കിയ കിണറിനു സംരക്ഷണ ഭിത്തി നിര്‍മിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു അപകടം. ഇളങ്ങുളം ചെല്ലിമറ്റത്തില്‍ ഷിജിയുടെയും അഞ്ജുവിന്റെയും മകനായ അഞ്ചു വയസ്സുള്ള വിഷ്ണുവാണ് അയല്‍വാസി ചെരിയംപ്ലാക്കല്‍ മോഹനന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. അമ്മയ്ക്കും ചേട്ടനുമൊപ്പം കുടുംബ വീട്ടില്‍ പോയി രാത്രി 8.30ഓടെ മടങ്ങുമ്പോഴായിരുന്നു നടപ്പുവഴിക്കരികിലുള്ള ആള്‍ മറയില്ലാത്ത കിണറ്റില്‍ വിഷ്്ണു വീണത്. ചേട്ടന്‍ ജിഷ്ണു കയറില്‍ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി വിഷ്ണുവിനെ കരവലയത്തിലാക്കി. അയല്‍വാസി കണിയാംപാറക്കല്‍ അനി കിണറ്റിലിറങ്ങി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പനമറ്റം ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. സഹോദരന്‍ ജിഷ്ണു പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. എന്‍എസ്എസ് യൂനിറ്റംഗങ്ങള്‍ മുന്‍കൈയെടുത്തു നിര്‍മിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാദേവി നിര്‍വഹിച്ചു. വാര്‍ഡംഗം സുജാതാ ദേവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി ആര്‍ പ്രീത, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഫെലിക്‌സ് ലൂര്‍ദ് സ്വാമി, റെജിമോന്‍ സ്റ്റീഫന്‍, പ്രഥമാധ്യാപിക എ ജെ സാറാമ്മ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it