Pathanamthitta local

അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനിയും മൂന്നുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ 320 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ എട്ട് പേരില്‍ അഞ്ച് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
മൂന്നുപേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ഒരാള്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങള്‍ക്ക് 61 പേര്‍ ചികില്‍സ തേടി. കോന്നി, പ്രമാടം പഞ്ചായത്തുകളിലാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചത്.
ഓമല്ലൂര്‍, ഇലന്തൂര്‍, കോന്നി പഞ്ചായത്തുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരസഭ, വല്ലന, ഇലന്തൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും ഡിഎംഒ അറിയിച്ചു. ഈമാസം 36 പേര്‍ക്ക് ഡെങ്കിപ്പനിയും എട്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കോന്നി ഗ്രാമപ്പഞ്ചായത്തിലെ മുരിങ്ങമംഗലം ഭാഗത്തുണ്ടായ ഹെപ്പറ്റൈറ്റിസ് അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇലന്തൂര്‍, കോന്നി ഹെല്‍ത്ത് ബ്ലോക്കുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് ഡങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it