malappuram local

അഞ്ചാംവര്‍ഷ അപേക്ഷകര്‍ സുപ്രിംകോടതിയിലേക്ക്

കരിപ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയത്തില്‍ അഞ്ചാം വര്‍ഷ അപേക്ഷകരുടെ സംവരണം നിര്‍ത്തലാക്കിയതിനെതിരേ അപേക്ഷകര്‍ സുപ്രിം കോടതിയെ സമീപിക്കും. നിയമനടപടികള്‍ സ്വീകരിക്കാന്‍ രൂപീകരിച്ച സംസ്ഥാനതല അഞ്ചാം വര്‍ഷ ഹജ്ജ് അപേക്ഷകരുടെ കൂട്ടായ്മയായ ഫിഹാക്കിന്റെ യോഗം ഹജ്ജ് ഹൗസില്‍ നടന്നു.
ചെയര്‍മാന്‍ നാലകത്ത് ഹംസ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി അഷ്‌റഫ് കാരന്തൂര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. അഞ്ചാം വര്‍ഷ അപേക്ഷകരുടെ ജില്ലാതല യോഗങ്ങള്‍ 10ന് മുമ്പായി അതാത് സ്ഥലങ്ങളില്‍ ചേരാന്‍ കമ്മിറ്റി തീരുമാനിച്ചു. നിലമ്പൂര്‍, മഞ്ചേരി, വണ്ടൂര്‍, മങ്കട മണ്ഡലങ്ങളിലെ അപേക്ഷകരുടെ യോഗം ആറിന് വൈകുന്നേരം നാലിന് മഞ്ചേരി സിഎച്ച് സെന്ററിലും വള്ളിക്കുന്ന് ഏറനാട്, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ അപേക്ഷകരുടെ യോഗം നാളെ വൈകീട്ട് മൂന്നിന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലും തിരൂര്‍, താനൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ അപേക്ഷകരുടെ യോഗം 7ന് വൈകീട്ട് മൂന്നിന് കോട്ടക്കല്‍ ടിഐ മദ്‌റസയിലും ചേരാന്‍ തീരുമാനിച്ചു. യോഗത്തില്‍ അഞ്ചാം വര്‍ഷ ഹജ്ജ് അപേക്ഷകരില്‍ കവര്‍ ഹെഡോ, പ്രതിനിധിയോ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it